തിരുവനന്തപുരം: വിവാദ പരാമർശത്തെ തുടർന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും എം സി ജോസഫൈൻ രാജി വെച്ചത് കഴിഞ്ഞ ദിവസമാണ്. വനിതാ കമ്മീഷൻ പ്രവർത്തനം മോശമായെന്ന അഭിപ്രായം ഇടതു പ്രവർത്തകരും നേതാക്കളും തുറന്നു സമ്മതിക്കുന്നത്. വിഷയത്തിൽ വനിതാ കമ്മീഷനെയും യുവജന കമ്മീഷനെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
‘വനിതാ കമ്മീഷൻ പ്രവർത്തനം മോശം ആണത്രേ. എന്തായാലും ഭരണപരിഷ്കാര കമ്മീഷനും യുവജന കമ്മീഷനും മുന്നാക്ക വികസന കോർപ്പറേഷനും ഒക്കെ സൂപ്പറായതു കൊണ്ട് വലിയ കുഴപ്പമില്ല.’- ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, വിവാദ പരാമർശത്തെ തുടർന്ന് രാജിവെച്ച ജോസഫൈന് പിന്തുണയുമായി സി.പി.എം പി.ബി അംഗം എം.എ.ബേബി രംഗത്തെത്തി. പ്രത്യേക സാഹചര്യത്തില്‍, എന്തൊക്കെയോ സമ്മര്‍ദ്ദത്തിന്റെ മൂലം ഇത്തരത്തില്‍ പ്രതികരിച്ച് പോയതാണെന്നായിരുന്നു എം എ ബേബിയുടെ പ്രസ്താവന. സ്വന്തം സ്ഥാനം ത്യജിച്ചുകൊണ്ട് ജോസഫൈനും നല്ലൊരു മാതൃകയാണ് കാണിച്ചിരിക്കുന്നതെന്നും ബേബി പറഞ്ഞു.
Post Your Comments