Latest NewsKeralaNews

അഞ്ച് ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ : ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം : സ്‌മൈല്‍ സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച്‌ കേരള സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്.

Read Also : ഡെൽറ്റ വകഭേദം : വാക്‌സിന്‍ സ്വീകരിക്കാത്തവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

അഞ്ച് ലക്ഷം രൂപവരെ വായ്പ :

കോവിഡ് മൂലം മരണമടഞ്ഞ കരകൗശല തൊഴില്‍ ഉപജീവനമാക്കിയ കുടുംബവരുമാനദായകന്‍ അംഗമായ ഒ.ബി.സി കുടുംബത്തിന് അഞ്ച് ലക്ഷം രൂപവരെ സ്വയംതൊഴില്‍ വായ്പ ലഭിക്കും.ആറ് ശതമാനമാണ് പലിശനിരക്ക്. അഞ്ച് വര്‍ഷംകൊണ്ട് തിരിച്ചടയ്ക്കണം.

യോഗ്യത :

മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് അര്‍ഹത. മരണപ്പെട്ട തൊഴിലാളി 60 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം, 20 ശതമാനം വരെ പരമാവധി ഒരു ലക്ഷം രൂപ സബ്‌സിഡി ലഭിക്കും.

അപേക്ഷ അയക്കേണ്ടത് :

അര്‍ഹരായ ആശ്രിതര്‍ ജൂണ്‍ 29 നകം www.handicrafts.kerala.gov.in ലെ അപേക്ഷ ഫോം പൂരിപ്പിച്ച്‌ hdckerala@gmail.com അല്ലെങ്കിൽ കോര്‍പ്പറേഷന്റെ കേന്ദ്രകാര്യാലയത്തിലേക്ക് നേരിട്ടോ അയക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button