ടെല്‍ അവീവ് : 10 ദിവസങ്ങൾക്ക് മുൻപായിരുന്നു മാസ്ക് ധരിക്കണമെന്നുള്ള നിയമം ഇസ്രായേൽ എടുത്തുകളഞ്ഞത്. രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ മാസ്ക് ധരിക്കണമെന്ന നിയന്ത്രണം വീണ്ടും ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രായേൽ ഭരണകൂടം.
Read Also : ശനി ദേവനെ ആരാധിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ അറിയാം
കോവിഡ് കേസുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് ഇസ്രായേലിലെ കോവിഡ് റെസ്പോൺസ് ടീമിന്റെ തലവനായ നച്മാൻ ആഷ് പറഞ്ഞു. ‘ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി മാറുന്നതായി ഞങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. രോഗബാധയുടെ വ്യാപനം ഞങ്ങളെ ആശങ്കപ്പെടുത്തുന്നു’, ഒരു പബ്ലിക് റേഡിയോവിൽ സംസാരിക്കവെ ആഷ് പറഞ്ഞു.
നാലുദിവസമായി രാജ്യത്ത് നൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഇസ്രായേൽ തീരുമാനിച്ചത്. ഇന്ത്യയില്‍ കണ്ടെത്തിയ ഉയര്‍ന്ന വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് ഇസ്രായേലിൽ ഇപ്പോൾ അതിവേഗം പടരുന്നത്.
വാക്സിൻ വിതരണത്തിൽ ലോകത്തിൽ തന്നെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് ഇസ്രായേൽ. പ്രായപൂർത്തിയായവരിൽ 85 ശതമാനം പേർക്കും വാക്സിനേഷൻ ചെയ്തതോടെയാണ് മാസ്ക് നിർബന്ധമാക്കിയ നടപടി അവർ പിൻവലിച്ചത്.
Post Your Comments