ന്യൂഡല്‍ഹി: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ആദായ നികുതിയില്‍ മാറ്റം. നിലവിലെ സാഹചര്യത്തിൽ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പ്രത്യക്ഷ നികുതി വകുപ്പ് പുറത്തിറക്കി. പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടിയതായി ഉത്തരവിൽ പറയുന്നു. സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയ സമയം.
വിവിധ് സേ വിശ്വാസ് സ്കീം പ്രകാരം പണമടക്കേണ്ട തീയതി ആഗസ്റ്റ് 31 ആയി ദീര്‍ഘിപ്പിച്ചു. ടി.ഡി.എസ് സമര്‍പ്പിക്കാനുള്ള തീയതിയും ഇത്തരത്തില്‍ നീട്ടി. ടി.ഡി.എസ് സമര്‍പ്പിക്കാനുള്ള തീയതി ജൂലൈ 15 വരെയാണ് നീട്ടിയത്. നേരത്തെ കോവിഡ് ചികിത്സക്കുള്ള പണം കറന്‍സിയായി നല്‍കാമെന്ന് നികുതി വകുപ്പ് ഉത്തരവിട്ടിരുന്നു.
തൊഴിലുടമ തൊഴിലാളിക്ക് കോവിഡ് ചികിത്സക്ക് നല്‍കുന്ന പണത്തിന് ആദായ നികുതി ഇളവ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണ് പ്രത്യക്ഷ നികുതി വകുപ്പ് പുറത്തിറക്കിയത്. തൊഴിലാളികളുടെ മരണത്തെ തുടര്‍ന്ന് നല്‍കുന്ന പണത്തിന് ഇളവ് ബാധകമായിരിക്കും. ഇതുപ്രകാരം 10 ലക്ഷം രൂപക്ക് വരെ നികുതിയുണ്ടാവില്ലെന്നും ഉത്തരവിൽ പറയുന്നു.
Post Your Comments