തിരുവനന്തപുരം : കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കും. പരീക്ഷകൾക്കു മാറ്റമില്ല. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും.
അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ് ശനിയും ഞായറും ഇളവുള്ളത്. 2 ദിവസവും സ്വകാര്യ ബസുകൾ ഓടില്ല. കെഎസ്ആർടിസി പരിമിത സർവീസുകൾ നടത്തും.
ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ ആണെങ്കിലും ക്ഷേത്രങ്ങൾ തുറക്കും. നിത്യപൂജകൾ നടക്കും. സമീപമുള്ളവർക്കു മാനദണ്ഡങ്ങൾ പാലിച്ചു ദർശനം നടത്താം.
ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കില്ല, ഹോം ഡെലിവറി മാത്രം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.
ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.
Post Your Comments