ന്യൂഡൽഹി : ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ‘ആശങ്കപ്പെടേണ്ടത്’ എന്ന അര്‍ഥത്തില്‍ ‘Variant of Concern’ എന്നാണ് ഈ വകഭേദത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ഒഡീഷ, രാജസ്ഥാൻ, ജമ്മു കശ്മീർ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.
Read Also : കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരീ ഭര്‍ത്താവും അറസ്റ്റില്‍
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 20 ഡെൽറ്റ പ്ലസ് കേസുകളും തമിഴ്നാട്ടിലും മധ്യപ്രദേശിലും 9 കേസുകളുമുണ്ട്. കേരളത്തിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. 11 സംസ്ഥാനങ്ങളിലായി 48 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.
വ്യാപന ശേഷി കൂടുതലുള്ള ഡെൽറ്റ പ്ലസ് വകഭേദത്തെ ഉടൻ തന്നെ പ്രതിരോധിക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ വ്യക്തമാക്കി. നിലവിലെ കൊവിഡ് പ്രതിരോധ വാക്സിനുകൾ പുതിയ വകഭേദത്തെ എത്രത്തോളം ചെറുക്കുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. അതേസമയം കൊവിഡ് ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
Post Your Comments