Latest NewsKeralaNews

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കും: പ്രത്യേക കോടതി സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ പോലീസ് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോ എന്ന് സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഭരണപരിഷ്കാര കമ്മീഷനും യുവജന കമ്മീഷനും സൂപ്പറായത് കൊണ്ട് കുഴപ്പമില്ല: പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

‘സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളിൽ പോലീസ് കർശന നടപടി സ്വീകരിക്കണം. ഗാർഹിക പീഡനമടക്കമുള്ള പ്രയാസങ്ങൾ അനുഭവപ്പെടുന്ന സ്ത്രീകൾക്ക് വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാൻ പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. ഇതിനായി വനിതാ പോലീസ് ഓഫീസർക്ക് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെട്ടും പരാതി അറിയിക്കാം. മറ്റ് ഫലപ്രദമായ മാർഗങ്ങളും സ്വീകരിക്കുമെന്നും’ മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ സ്വയം ഭരണ സംവിധാനങ്ങൾ വഴിയും വാർഡ് തല ബോധവത്ക്കരണം നടത്താൻ സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘സുകുമാരക്കുറുപ്പിന്റെ കേസു കൂടി മാത്രമേ ഇനി സർക്കാർ തന്റെ തലയിൽവയ്ക്കാൻ ബാക്കിയുള്ളൂ’: കെ. സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button