തിരുവനന്തപുരം: എം.സി. ജോസഫൈൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനം രാജി വെച്ച സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. പരാതിക്കാരിയോടു തട്ടിക്കയറിയതല്ല, ചാനലിൽ ഫോൺ ഇൻ പ്രോഗ്രാമിനു പോയതാണ് ജോസഫൈനു പറ്റിയ യഥാർത്ഥ തെറ്റെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പറഞ്ഞിട്ടു ഫലമില്ലെന്നും ഇനി അനുഭവിക്കെന്നും അദ്ദേഹം പറഞ്ഞു.
Read Also: വയറിന്റെ ആരോഗ്യത്തിനും കിഡ്‌നിയിൽ കല്ലുകൾ വരാതിരിക്കാനും ജാതിപത്രി ഉപയോഗിക്കാം
വാമൊഴി വഴക്കം വിനയായി, വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ കസേര തെറിച്ചു എന്ന തലക്കെട്ടോടെയാണ് ജയശങ്കർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ചാനൽ പരിപാടിക്കിടെ നടത്തിയ വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിലാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ ജോസഫൈന് രാജിവെയ്‌ക്കേണ്ടി വന്നത്.
തനിക്ക് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ യുവതിയോടായിരുന്നു ജോസഫൈൻ അപമര്യാദയായി പെരുമാറിയത്. വലിയ വിമർശനങ്ങളാണ് ജോസഫൈന്റെ പരാമർശങ്ങൾക്കെതിരെ ഉയർന്നത്.
Read Also: പ്രതിദിന കോവിഡ് കേസുകളിൽ വര്‍ധനവ് : തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി
Post Your Comments