Latest NewsIndiaNewsMobile PhoneTechnology

ട്വിറ്ററിന് ബദലായി മൂന്ന് മെയ്ഡ് ഇൻ ഇന്ത്യ ആപ്പുകൾ : മൈക്രോബ്ലോഗിംഗ് സേവന ആപ്പുകളെ കുറിച്ച് കൂടുതലറിയാം

ന്യൂഡൽഹി : രാജ്യത്ത് ട്വിറ്റർ നിരോധിച്ചാൽ ബദലായി മൂന്ന് മെയ്ഡ് ഇൻ ഇന്ത്യ ആപ്പുകൾ നിലവിലുണ്ട്. അവയെ നമുക്ക് പരിചയപ്പെടാം.

Read Also : കർഷക സമരത്തെ അട്ടിമറിക്കാൻ പാക് ഭീകര സംഘടനകൾ ശ്രമിക്കുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് 

1 .​മിത്രസേതു

ഫേസ്ബുക്കിന് സമാനമായ ഇന്റർഫെയ്‌സും മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റിന്റെ പ്രവർത്തന രീതിയും ഇടകലർന്നാണ് മിത്രസേതു ഒരുക്കിയിരിക്കുന്നത്. ലൈക് ചെയ്യുക, കമന്റ് ചെയ്യുക, നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ ടൈം ലൈനിൽ പോസ്റ്റ് ചെയ്യുക എന്നിങ്ങനെ അടിസ്ഥാന സമൂഹമാധ്യമ പ്രവർത്തികളെല്ലാം മിത്രസേതു ആപ്പിലൂടെ ചെയ്യാം. ഫേസ്ബുക്കിന് സമാനമായി ഗ്രൂപ്പുകളും, പേജുകളും മിത്രസേതു ആപ്പിൽ നിർമ്മിക്കാം.

2 .ടൂറ്റർ

ട്വിറ്ററിനോട് ഏറെക്കുറെ സമാനമാണ് ടൂറ്റർ. നീല നിറത്തിലുള്ള ശംഖ് ആണ് ടൂറ്ററിൻ്റെ ലോഗോ. സ്വദേശി ആന്ദോളൻ 2.0 എന്ന പ്രാദേശിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടൂറ്റർ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് നിർമാതാക്കൾ പറയുന്നത്. തെലങ്കാനയിലെ ശ്രീസിറ്റിയിൽ പ്രവർത്തിക്കുന്ന ടൂറ്റർ പ്രൈവറ്റ് ലിമിറ്റഡ് ആണ് ആപ്പിന് പിന്നിൽ.

3 .​കൂ

ആത്മനിർഭർ ഭാരത് ആപ്പ് ചാലഞ്ചിൽ ഒന്നാം സ്ഥാനം ആപ്പ് ആണ് കൂ ആപ്പ്. ഉപയോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ, ചിത്രങ്ങൾ, ചെറിയ വിഡിയോകൾ എന്നിവ രേഖപെടുത്താവുന്ന ട്വിറ്ററിന് സമാനമായ മൈക്രോബ്ലോഗിംഗ് സേവനമാണ് കൂ ആപ്പ് ഒരുക്കുന്നത്. ട്വിറ്ററിന് പോസ്റ്റ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി 280 ആണെങ്കിൽ കൂ ആപ്പിൽ ഇത് 400 ആണ്. ഇത് കൂടാതെ 1 മിനിറ്റ് വരെ ദൈർഖ്യമുള്ള ഓഡിയോ, വിഡിയോകൾ കൂ ആപ്പിൽ പോസ്റ്റ് ചെയ്യാം. ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നവയെ ട്വീറ്റ് എന്ന് വിളിക്കുന്നതുപോലെ കൂ ആപ്പിൽ പോസ്റ്റ് ചെയ്യുന്നവയെ കൂവ്സ് എന്ന് വിളിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button