ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കൊവിഡ് പോര്‍ട്ടലില്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയതെന്ന് ആരോഗ്യസേതു ആപ്പ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.
Read Also :കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ 20,000 കോടിയിലധികം രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദം
വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെയും പാസ്‌പോര്‍ട്ടിലെയും പേര് ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുന്നതിന് ഒറ്റത്തവണ പേര് മാറ്റാനും ആപ്പില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രം പുതിയ നയം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസം, ജോലി, അല്ലെങ്കില്‍ ടോക്കിയോ ഒളിമ്പിക് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകുന്നവര്‍, അവരുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യണമെന്ന് അറിയിച്ചിരുന്നു.
Post Your Comments