Latest NewsIndia

വാക്സിൻ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ! യുവാവിന് നഴ്സ് കൊവിഡ് വാക്സിന്‍ കുത്തിവച്ചത് ഒഴിഞ്ഞ സിറിഞ്ചുപയോഗിച്ച്‌

വാക്സിന്‍ സിറിഞ്ചില്‍ നിറയ്ക്കുന്നതായി അഭിനയിച്ചശേഷം ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച്‌ കുത്തിവയ്ക്കുകയായിരുന്നു എന്നാണ് ആരോപണം.

പാറ്റ്ന: കൊവിഡ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഒഴിഞ്ഞ സിറിഞ്ചുപയോഗിച്ച്‌ നഴ്സ് യുവാവിനെ കുത്തിവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബീഹാറിലെ ബഹ്റാംപൂര്‍ ഇമാംബരയിലെ ഉറുദു സ്‌കൂളിലെ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് ഞെട്ടിക്കുന്ന സംഭവം. നടന്നത്. വീഡിയോ പുറത്തുവന്നതോടെ സംഭവം വന്‍ വിവാദമായി. തുടര്‍ന്ന് നഴ്സിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിറുത്തി. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തരവിടുകയും നഴ്സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

അസ്ഹര്‍ ഹുസൈന്‍ എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്. അമര്‍ഖാന്‍ എന്ന സുഹൃത്തിനൊപ്പമാണ് അസ്ഹര്‍ ഹുസൈന്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയത്. ഊഴമായപ്പോള്‍ അയാള്‍ നഴ്സിന് മുന്നിലെത്തി. വാക്സിന്‍ സിറിഞ്ചില്‍ നിറയ്ക്കുന്നതായി അഭിനയിച്ചശേഷം ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച്‌ കുത്തിവയ്ക്കുകയായിരുന്നു എന്നാണ് ആരോപണം. ഇക്കാര്യം അസ്ഹര്‍ അറിഞ്ഞില്ല.

read also: നക്ഷത്രയുടെ ഋതുമതിയായ ചടങ്ങ് ഉത്സവമാക്കി പൂർണ്ണിമ-ഇന്ദ്രജിത്ത് കുടുംബം: പങ്കെടുത്ത്‌ പൃഥ്വിരാജും സുപ്രിയയും

എന്നാല്‍ ഇതെല്ലാം അമര്‍ഖാന്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡു ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേരെ നഴ്സ് ഇത്തരത്തില്‍ കുത്തിവച്ചിട്ടുണ്ടോ എന്നും ഇവർക്ക് വേണ്ടി വെച്ചിരുന്ന വാക്സിൻ മറ്റാർക്കെങ്കിലും കൊടുത്തോ എന്നും അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button