KeralaLatest NewsNewsCrime

വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചു: ക്ഷേത്ര പൂജാരിക്കെതിരെ പരാതി

ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വച്ചായിരുന്നു പീഡനം

കോട്ടയം : വിവാഹ വാഗ്ദാനം നൽകി 21- കാരിയായ ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ സ്വദേശിക്കെതിരെയാണ് യുവതി പരാതി നൽകിയത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  മുണ്ടക്കയം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.

ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വച്ചായിരുന്നു പീഡനം. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. വിവാഹത്തിന് തയ്യാറാകാതെ വന്നതോടെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.ഇതോടെ വിവാഹം കഴിക്കാമെന്ന് ഇയാൾ പിതാവിന്റെ സാന്നിധ്യത്തിൽ പൊലീസിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരിൽ വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Read Also : കോവിഡ്: മൂന്നാംതരംഗം നേരിടാന്‍ 20000 കോടിയിലധികം രൂപയുടെ അടിയന്തര പാക്കേജുമായി കേന്ദ്രസർക്കാർ

എന്നാൽ, വിവാഹത്തിന് തയ്യാറല്ലെന്ന് വ്യാഴാഴ്ച ഫോണിൽ യുവാവിന്റെ പിതാവ് അറിയിച്ചു. ഇതേ തുടർന്നാണ് വീണ്ടും പരാതി നൽകിയത്. ഇയാളുടെ കൈവശം തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടന്നും പരാതിയിൽ പറയുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button