തൃശൂര്‍ : കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി പോസ്‌റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും എ.ടി.എം കൗണ്ടറുകളിലും പ്രാദേശിക ഭാഷകളില്‍ പോസ്‌റ്റര്‍ പ്രദര്‍ശിപ്പിക്കാൻ ഉത്തരവ് നല്‍കിയത്.
എന്നാൽ, ഇതിനെതിരെ ബാങ്കിങ് മേഖലയില്‍ നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. വാക്സിന്‍ വിതരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പറയുന്നത്.
മഹാമാരിക്കെതിരെ എല്ലാ കാലത്തും സൗജന്യ വാക്സിന്‍ നല്‍കുന്ന നയമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ആ നയം വന്‍കിട കുത്തകകളുടെ താല്‍പര്യാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ മാറ്റി. എന്നാല്‍ ബഹുജന സമ്മര്‍ദവും സുപ്രീംകോടതി ഉത്തരവും വന്നപ്പോഴാണ് വാക്സിന്‍ നയത്തിലെ പഴയ രീതി പുനഃസ്ഥാപിച്ചത്. രാഷ്ട്രീയ പ്രചാരണത്തിന് ബാങ്കുകളെ വേദിയാക്കുന്ന നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ബെഫി സംസ്ഥാന പ്രസിഡന്‍റ് ടി. നരേന്ദ്രൻ ആവശ്യപ്പെട്ടു.
Post Your Comments