
ബംഗളൂരു : നടുറോഡില്‍ വെച്ച് ബംഗളൂരു മുന്‍ ബി.ജെ.പി നഗരസഭാംഗത്തെ കുത്തിക്കൊന്നു. രേഖ കദിരേഷാണ് കോട്ടണ്‍പേട്ടിലെ വീടിനു മുന്നില്‍ കൊല്ലപ്പെട്ടത്. 17 തവണയാണ് രേഖയുടെ ശരീരത്തിൽ പ്രതികൾ കുത്തിയത്.
പാവങ്ങള്‍ക്ക് പ്രഭാതഭക്ഷണം നല്‍കവെ ബൈക്കിലെത്തിയ രണ്ടു പേരാണ് രേഖയെ കുത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ മരിച്ചു. രേഖയുടെ ഭര്‍ത്താവ് കദിരേഷിനെ 2018 ഫെബ്രുവരി ഏഴിനു രണ്ടു യുവാക്കള്‍ ചേര്‍ന്നു കുത്തിക്കൊന്നിരുന്നു.
ഇവരുടെ സഹായികളും ബന്ധുക്കളമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments