ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയില്‍നിന്നു ടോമിന്‍ തച്ചങ്കരി പുറത്തായതോടെ കൂടുതല്‍ സാധ്യത ബി സന്ധ്യയ്ക്ക് എന്ന് സൂചന. പട്ടികയിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹ സ്വയം ഒഴിവായി. സുദേഷ്‌കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. സുദേഷ്‌കുമാറിനും സന്ധ്യയ്ക്കുമാണ് ഡിജിപി റാങ്കുള്ളത്. ഇവരിൽ ഒരാളെ സർക്കാരിന് തെരഞ്ഞെടുക്കാം. സുധേഷ് കുമാറിന് നിരവധി നെഗറ്റീവ് ഘടകങ്ങളുണ്ട്.
പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ സുധേഷ് കുമാറിന്റെ മകള്‍ പ്രതിയാണ്. സന്ധ്യയ്‌ക്കെതിരേയും ഗാംഗേശാനന്ദയുടേത് ഉൾപ്പെടെ ആരോപണങ്ങളുണ്ട്. എന്നാലും സാധ്യത കൂടുതൽ സന്ധ്യക്കാണ്. കേരളത്തിലെ ആദ്യ വനിതാ ഐപിഎസുകാരി ശ്രീലേഖയായിരുന്നു. അവരും ഡിജിപിയായാണ് വിരമിച്ചത്. കേരളത്തിലെ ആദ്യ വനിതാ ഡിജിപിയും ശ്രീലേഖയായിരുന്നു. എന്നാല്‍ അവര്‍ക്ക് പൊലീസ് മേധാവിയാകാന്‍ കഴിഞ്ഞില്ല. ജിഷാ കേസില്‍ അമീറുള്‍ ഇസ്ലാമിലേക്ക് അന്വേഷണം എത്തിയത് സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നിലും ഡിജിപിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. എല്ലാ സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ചായിരുന്നു ദിലീപിന്റെ അറസ്റ്റ്.ഇനി രണ്ടു കൊല്ലം സന്ധ്യയ്ക്ക് സര്‍വ്വീസുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സന്ധ്യയെ ഡിജിപി ആക്കുന്നതിൽ താല്പര്യമുണ്ടെന്നാണ് സൂചന.
read also: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടിയ കേസ്: അർജുൻ ആയങ്കി ഹാജരാകണമെന്ന് കസ്റ്റംസ് നോട്ടീസ്
ഇതാദ്യമായാണു യുപിഎസ്‌സി സമിതിക്കു പാനല്‍ സമര്‍പ്പിച്ച്, അവര്‍ നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെ കേരളത്തില്‍ ഡിജിപിയായി നിയമിക്കുന്നത്. ഇതുവരെ സര്‍ക്കാരുകള്‍ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിച്ചിരുന്നു. സുപ്രീം കോടതിയുടെ കര്‍ശന വിധി വന്നതോടെ സർക്കാരിന് ഇത് പാലിച്ചേ മതിയാവൂ.
Post Your Comments