മുംബൈ : ഓൺലൈൻ മദ്യ ഡെലിവറി പ്ലാറ്റ്ഫോം പണം വാങ്ങിയതിനു ശേഷം മദ്യം നൽകാതെ വഞ്ചിച്ചതായി ബോളിവുഡ് താരം ഷബാന ആസ്മി. ട്വീറ്ററിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്.
‘മുംബൈയിലെ ഓൺലൈൻ മദ്യ ഡെലിവറി പ്ലാറ്റ്ഫോമായ ലിവിങ് ലിക്വിഡ്ഡ് എന്നെ കളിപ്പിച്ചു. എല്ലാവരും കരുതിയിരിക്കുക. മുൻകൂട്ടി പണം അടച്ചതിന് ശേഷമാണ് ഓർഡർ നൽകിയത്. എന്നാൽ ഇതിന് ശേഷം അവർ എന്റെ ഫോൺ കോളുകൾ പോലും എടുക്കുന്നില്ല’- ഷബാന ആസ്മി ട്വീറ്റ് ചെയ്തു.
BEWARE I have been cheated by them. #Living Liquidz I paid upfront and when the ordered item didnt turn up they stopped picking up my calls!
I paid Account no.919171984427
IFSC- PYTM0123456
Name living liquidz
Paytm payment bank
— Azmi Shabana (@AzmiShabana) June 24, 2021
പണം ഇടപാടിന്റെ വിവരങ്ങൾ അടക്കം പങ്കുവച്ചുകൊണ്ടായിരുന്നു ഷബനയുടെ ട്വീറ്റ്. എന്നാൽ എത്ര രൂപയാണ് നഷ്ടമായതെന്നോ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടോ എന്നോ അവർ വ്യക്തമാക്കിയിട്ടില്ല. ബോളിവുഡ് താരങ്ങളായ അക്ഷയ് ഖന്ന, നർഗീസ് ഫക്രി, കരൺ സിങ് ഗ്രോവർ തുടങ്ങിയവരും മുൻപ് ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
Post Your Comments