Latest NewsKeralaNews

വിസ്മയയുടെ മരണം : ഭർത്താവ് കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു , കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം : യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ലോക്കറും പൊലീസ് സീല്‍ ചെയ്തു. വിസ്‌മയയുടെ വീട്ടുകാ‌ര്‍ വിവാഹസമയത്ത് നല്‍കിയ 80 പവന്‍ സ്വര്‍ണമാണ് ബാങ്ക് ലോക്കറിലുള‌ളത്.

Read Also : പാകിസ്താൻ ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യയിലേക്ക് കടത്തുന്നുവെന്ന് സേനാ മേധാവി ബിപിന്‍ റാവത്ത് 

സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും കാറും കേസില്‍ തൊണ്ടി മുതലാകും. വിസ്മയയുടെ സുഹൃത്തുകളുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തും. വിസ്‌മയയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിക്കുന്നതാണോ എന്ന സംശയം അന്വേഷണസംഘത്തിനുണ്ട്.

അതേസമയം ചടയമംഗലം പൊലീസ് ജനുവരിയില്‍ ഒത്തുതീര്‍പ്പാക്കിയ മര്‍ദ്ദനക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം രേഖാമൂലം ഇന്ന് പരാതി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button