KeralaLatest NewsNews

‘സീരിയലിലെ ദുഷ്ട കഥാപാത്രമായ ‘അമ്മായിയമ്മയല്ല’, വനിതാ കമ്മീഷനാണ്’: ജോസഫൈനെതിരെ പ്രതിഷേധം

വനിതാ കമ്മീഷന്‍ അധ്യക്ഷയായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനും അറിയാം.

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം. ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷനെ ബന്ധപ്പെട്ട യുവതിയോട് എം.സി ജോസഫൈന്‍ ക്ഷുഭിതയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഏതെങ്കിലും സീരിയലിലെ അമ്മായിയമ്മയല്ല സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

‘ഏതെങ്കിലും സീരിയലിലെ ദുഷ്ട കഥാപാത്രമായ ‘അമ്മായിയമ്മ ‘ അല്ല, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായ സഖാവ് എം.സി ജോസഫൈനാണ്..’ – എന്നായിരുന്നു രാഹുൽ മാങ്കുട്ടത്തിന്റെ വാക്കുകള്‍. അതേസമയം നേരത്തെ എം.സി ജോസഫൈന്‍ തന്നെ പറഞ്ഞ വാക്കുകളെ ഉദ്ധരിച്ച് പരിഹാസവുമായി കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വിടി ബല്‍റാം രംഗത്തെത്തി.

‘വനിതാ കമ്മീഷന്‍ അധ്യക്ഷയായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനും അറിയാം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാന്‍ വേണ്ടി സാധിക്കും.സഖാവ്’ – എന്നായിരുന്നു വിടി ബല്‍റാമിന്റെ പ്രതികരണം.

Read Also:  പലിശരഹിതമായി ഇടപാടു നടത്താന്‍ തല്‍പ്പരരായ മുസ്ലിം വിശ്വാസികള്‍ കേരളത്തിനകത്തും പുറത്തുമുണ്ട് : തോമസ് ഐസക്ക്

മനോരമ ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം. എറണാകുളം സ്വദേശി ലെബിനക്കാണ് എം.സി ജോസഫൈനില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ ലെബിനയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നും എംസി ജോസഫൈന്‍ പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button