
നിർവ്യാജമായ രാമഭക്തിയാൽ ഏറെ ആരാധ്യനാണ് ഹനുമാൻ സ്വാമി. നിത്യവും ഹനുമാൻ സ്വാമിയെ ഭജിക്കുന്നവർക്ക് ബുദ്ധി, ബലം, ധൈര്യം, കീർത്തി, വാക്സാമർത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ തുടങ്ങിയ ഗുണങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം.
ഹനുമാൻ സ്വാമിക്ക് കുങ്കുമ ചാർത്തുന്ന വഴിപാട് ഏറെ ഫലപ്രദമാണ്. പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നതിലൂടെ ഇഷ്ടകാര്യ സിദ്ധിയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. പഞ്ചമുഖ ഹനുമത് സ്തോത്രം ജപിക്കുന്നതും പഞ്ചമുഖ ഹനുമത് പുഷ്പാഞ്ജലി നടത്തുന്നതും തടസ്സ നിവാരണ ത്തിനും ആഗ്രഹ സാഫല്യത്തിനും അത്യുത്തമമാകുന്നു.
Post Your Comments