KeralaLatest NewsIndia

ച​രി​ത്രം​ ​പ​ക​ര്‍​ത്തി​യ​ ക്യാമറാമാൻ ഇനിയില്ല: പ്രശസ്ത ഫോട്ടോ​ഗ്രാഫര്‍ ശിവന്‍ അന്തരിച്ചു

ചെ​മ്മീ​ന്‍​ ​എ​ന്ന​ ​സി​നി​മ​യെ​ക്കു​റി​ച്ചോ​ര്‍​ക്കുമ്പോ​ള്‍​ ​പ്രേ​ക്ഷ​ക​ന്റെ​ ​മ​ന​സി​ല്‍​ ​തെ​ളി​യു​ന്ന​ത് ​ശി​വ​ന്‍​ ​എ​ടു​ത്ത​ ​സ്റ്റി​ല്‍​ ​ചി​ത്ര​ങ്ങ​ളാ​ണ്.​

തി​രു​വ​ന​ന്ത​പു​രം​:​ ​ച​രി​ത്രം​ ​പ​ക​ര്‍​ത്തി​യ​ ​കാ​മ​റ​ ​ഷ​ട്ട​ര്‍​ ​അ​ട​ച്ചു.​ ​ഫോട്ടോഗ്രാഫർ ശി​വ​ന്‍​ ​(89) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം. ​ ​’​ഫോ​ട്ടോ​ഗ്രാ​ഫി​ ​ഈ​സ് ​ ആ​ന്‍​ ​ ആ​ര്‍​ട്ട് ​ഈഫ് ​ദി​ ​ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ ​ഈ​സ് ​ആ​ന്‍​ ​ആ​ര്‍​ട്ടി​സ്റ്റ് ​’​-​ ​ഈ​ ​വി​ശേ​ഷ​ണം​ ​ശി​വ​ന്‍​ ​എ​ന്ന​ ​ശി​വ​ശ​ങ്ക​ര​ന്‍​നാ​യ​ര്‍​ക്ക് ​ന​ന്നാ​യി​ ​ഇ​ണ​ങ്ങി​യി​രു​ന്നു.​ ​കാ​മ​റാ​ ​ഒ​രു​ ​കൗ​തു​ക​ ​വ​സ്തു​വ​ല്ലെ​ന്നും​ ​അ​തു​കൊ​ണ്ട് ​പ​ല​ ​അ​ത്ഭു​ത​ങ്ങ​ളും​ ​ചെ​യ്യാ​ന്‍​ ​ക​ഴി​യു​മെ​ന്നും​ ​തെ​ളി​യി​ച്ച​ ​പ്ര​സ് ​ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്നു​ ​ശി​വ​ന്‍.​ ​കേ​ര​ള​ത്തി​ന്റെ​ ​ആ​ദ്യ​ ​പ്രൊ​ഫ​ഷ​ണ​ല്‍​ ​പ്ര​സ് ​ഫോ​ട്ടോ​ഗ്രാ​ഫ​ര്‍.1957​ ​ല്‍​ ​ഇ.​എം.​എ​സ് ​മ​ന്ത്രി​സ​ഭ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ശി​വ​ന്റെ​ ​കാ​മ​റ​യി​ലൂ​ടെ​യാ​ണ് ​ലോ​കം​ ​ക​ണ്ട​ത്.​

കേ​ര​ള​ ​സ​ര്‍​ക്കാ​രി​ന്റെ​ ​പി.​ആ​ര്‍.​ഡി​ക്കു​ ​വേ​ണ്ടി​ ​ഫോട്ടോക​ള്‍​ ​എ​ടു​ത്തി​രു​ന്ന​ ​ശി​വ​ന്‍​ ​കേ​ന്ദ്ര​ ​സ​ര്‍​ക്കാ​രി​ന്റെ​ ​പ്ര​സ് ​ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍​ ​ബ്യൂ​റോയ്​ക്കു​ ​വേ​ണ്ടി​യും​ ​ഫോ​ട്ടോ​ക​ള്‍​ ​എ​ടു​ത്തി​രു​ന്നു.​തു​ട​ര്‍​ന്നാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ശി​വ​ന്‍​സ്റ്റു​ഡി​യോ​ ​ആ​രം​ഭി​ച്ച​ത്.​രാ​മു​കാര്യാ​ട്ടി​ന്റെ​ ​നി​ര്‍​ബ​ന്ധ​പ്ര​കാ​ര​മാ​യി​രു​ന്നു​ ​ചെ​മ്മീ​ന്റെ​ ​സ്റ്റി​ല്‍​ ​ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ​ത്.​ ​ചെ​മ്മീ​ന്‍​ ​എ​ന്ന​ ​സി​നി​മ​യെ​ക്കു​റി​ച്ചോ​ര്‍​ക്കുമ്പോ​ള്‍​ ​പ്രേ​ക്ഷ​ക​ന്റെ​ ​മ​ന​സി​ല്‍​ ​തെ​ളി​യു​ന്ന​ത് ​ശി​വ​ന്‍​ ​എ​ടു​ത്ത​ ​സ്റ്റി​ല്‍​ ​ചി​ത്ര​ങ്ങ​ളാ​ണ്.​ ​മ​ല​യാ​ള​ ​സി​നി​മ​യ്ക്ക് ​മേ​ല്‍​വി​ലാ​സം​ ​ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്ത​ ​ആ​ളു​ക​ളു​ടെ​ ​പ​ട്ടി​ക​ ​എ​ടു​ക്കു​മ്പോ​ള്‍​ ​ശി​വ​ന്റെ​ ​പേ​ര് ​അ​തി​ലു​ണ്ടാ​കു​മെ​ന്ന് ​എം.​ടി.​എ​ഴു​തി​യി​ട്ടു​ണ്ട്.​

മൂ​ന്ന് ​ആ​ണ്‍​ ​മ​ക്ക​ളും​ ​സം​ഗീ​ത്ശി​വ​ന്‍,​ ​സ​ന്തോ​ഷ് ​ശി​വ​ന്‍​ ,​ ​സ​ന്‍​ജീ​വ് ​ശി​വ​ന്‍​ ​എ​ന്നി​വ​ര്‍​ ​സം​വി​ധാ​യ​ക​രാ​യി​ ​ശ്ര​ദ്ധേ​യ​രാ​യി.​ ​മ​ക​ള്‍​ ​സ​രി​ത​യു​ടെ​ ​പേ​രി​ല്‍​ ​സ​രി​ത​ ​ഫി​ലിം​സ് ​ശി​വ​ന്‍​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​ശി​വ​ന്‍​ ​കു​ടും​ബം​ ​വാ​രി​ക്കൂ​ട്ടി​യ​ ​അ​വാ​ര്‍​ഡു​ക​ള്‍​ക്ക് ​കൈ​യ്യും​ ​ക​ണ​ക്കു​മി​ല്ല.​ഫോ​ട്ടോ​ഗ്രാ​ഫ​ര്‍,​ ​സം​വി​ധാ​യ​ക​ന്‍,​ ​സ്റ്റു​ഡി​യോ​ ​ഉ​ട​മ,​ ​​സു​ഹൃ​ത്ത് ,​ ​ ​ചി​ത്ര​കാ​ര​ന്‍​ ​അ​ങ്ങ​നെ​ ​വി​പു​ല​മാ​യ​ ​അ​നു​ഭ​വ​സ​മ്പ​ത്ത് ​നി​റ​ഞ്ഞ​താ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജീ​വി​തം. ​

ഗാ​ന്ധി​ജി​യാ​യി​രു​ന്നു​ ​മാ​തൃ​കാ​ ​പു​രു​ഷ​ന്‍,​ ​ആ​ ​ജീ​വി​ത​ത്തി​ലെ​ ​മൂ​ല്യ​ങ്ങ​ളും​ ​സ​ന്ദേ​ശ​ങ്ങ​ളും​ ​എ​ന്നും​ ​സ്വ​ന്തം​ ​ജീ​വി​ത്തി​ല്‍​ ​പ​ക​ര്‍​ത്താ​ന്‍​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​എ​പ്പോ​ഴും​ ​തൂ​വെ​ള്ള​ ​വ​സ്ത്ര​ങ്ങ​ള്‍​ ​മാ​ത്രം​ ​ധ​രി​ച്ചു.​ ഇ.​എം.​എ​സും​ ,​സി.​അ​ച്യു​ത​മേ​നോ​നും,​ ​കെ.​ക​രു​ണാ​ക​ര​നും​ ,​ ​സി.​എ​ച്ച്‌ ​മു​ഹ​മ്മ​ദ് ​കോ​യ​യും,​ന​ട​ന്‍​ ​സ​ത്യ​നും​ ​മു​ത​ല്‍​ ​നെ​ഹ്റു​വും​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യും​ ​വ​രെ​യു​ള്ള​ ​വി​പു​ല​മാ​യ​ ​സൗ​ഹൃ​ദ​ങ്ങ​ള്‍​ ​ശി​വ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.​ ​അ​ന്താ​രാ​ഷ്ട്ര​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍​ ​വ​രെ​ ​ശി​വ​ന്റെ​ ​ഫോ​ട്ടോ​ക​ള്‍​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

shortlink

Post Your Comments


Back to top button