COVID 19KeralaLatest NewsNewsIndia

ഡ‍െൽറ്റ പ്ലസ് വൈറസ് : അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ‘ആശങ്കപ്പെടേണ്ടത്’ എന്ന അര്‍ഥത്തില്‍ ‘Variant of Concern’ എന്നാണ് ഈ വകഭേദത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചത്.

Read Also : കോവിഡ് അൺലോക്ക് : ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

അതേസമയം കൊവിഡ് ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. പരിശോധന കൂട്ടി ക്വറന്റൈൻ കർശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കേരളത്തില്‍ പാലക്കാട് രണ്ടും പത്തനംതിട്ടയില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശില്‍ ആറ് കേസുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മൂന്ന്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button