
ബംഗളുരു : റോഡില്‍ നിര്‍ത്തിയിട്ടിരുന്ന റോഡ് റോളര്‍ മോഷ്ടിച്ച് കഷണങ്ങളാക്കി മുറിച്ചു വിറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാമാക്ഷിപാലിയ സ്വദേശിയായ പവന്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഹന്ദ്രയ്‌ക്കടുത്ത് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന റോഡ് റോളര്‍ പ്രതി മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്യാസ് കട്ടറും മെഷീനുകളും ഉപയോഗിച്ച് റോളര്‍ കഷ്‌ണങ്ങളാക്കി മുറിച്ച് ഒരു കിലോയ്‌ക്ക് 28 രൂപയ്ക്ക് വിലപ്പന നടത്തുകയായിരുന്നു.
അതേസമയം, കേസില്‍ ഇനിയും പ്രതികളുണ്ടെന്നും അവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
Post Your Comments