KeralaLatest News

വീട്ടിലേക്ക് വരാൻ വാശിപിടിച്ചു കരഞ്ഞ വിസ്മയ ഒടുവിൽ വീട്ടിലെത്തിയത് അന്ത്യവിശ്രമത്തിനായി

സഹപാഠികളോടു മിണ്ടുന്നതിനു പോലും വിസ്മയയ്ക്ക് മര്‍ദനമേറ്റിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നമാകാം വിസ്മയയുടെ മരണത്തിലേക്ക് വഴിവച്ചതെന്നാണ് ബന്ധുക്കളുടെ നിഗമനം.

കൊല്ലം: ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട വിസ്മയയുടെ സംസ്കാരം കഴിഞ്ഞു. എല്ലാ മേഖലയിലും മിടുക്കു കാട്ടിയ വിസ്മയയാണ് ശാസ്താംകോട്ടയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. കിരണ്‍ ഇല്ലാത്ത സമയം നോക്കി സ്വന്തം വീട്ടിലേക്കു വരാന്‍ വിസ്മയ തീരുമാനിച്ചിരുന്നു. വീട്ടിലേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ച മകള്‍ ഒടുവിൽ എത്തിയത് നിശ്ചലമായി. കിരണിന് സംശയ രോഗമുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

സഹപാഠികളോടു മിണ്ടുന്നതിനു പോലും വിസ്മയയ്ക്ക് മര്‍ദനമേറ്റിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നമാകാം വിസ്മയയുടെ മരണത്തിലേക്ക് വഴിവച്ചതെന്നാണ് ബന്ധുക്കളുടെ നിഗമനം. എന്നാല്‍ ഈ വിഷയത്തിലേക്കൊന്നും പൊലീസ് അന്വേഷണം നീളുന്നില്ല. കിരണ്‍കുമാര്‍ എന്ന മോട്ടോ വെഹിക്കള്‍ ഉദ്യോഗസ്ഥന്‍ പറയുന്ന മൊഴി മരിച്ച അന്നും വിസ്മയ വീട്ടിൽ പോകാൻ വാശി പിടിച്ചതായും നാളെ രാവിലെ പോകാം എന്ന് പറഞ്ഞതിന്റെ പ്രകോപനമാണ് ജീവൻ ഒടുക്കാൻ കാരണമെന്നുമാണ്. എന്നാൽ ഒരിക്കലും വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.

ബിഎഎംഎസ് വിദ്യാര്‍ത്ഥിയായ വിസ്മയയുടെ പഠനച്ചെലവുകളെല്ലാം അച്ഛനാണ് വഹിച്ചിരുന്നത്. ഞായറാഴ്ചയും അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ട് ഭര്‍ത്താവ് പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞിരുന്നു. ഫീസ് അടയ്ക്കാന്‍ പണം വേണമെന്നും അവള്‍ അമ്മയോടു പറഞ്ഞു. അച്ഛനോടു പറഞ്ഞ് പണം അക്കൗണ്ടില്‍ ഇടാമെന്ന് അമ്മ ഉറപ്പുനല്‍കിയിരുന്നു. ഇതിന് ശേഷമാണ് വിസ്മയയുടെ മരണം. അച്ഛനുമായി വലിയ അടുപ്പമായിരുന്നു വിസ്മയയ്ക്ക്. അതു മനസ്സിലാക്കി കിരണ്‍ എപ്പോഴും അവളുടെ അച്ഛനെ മോശമാക്കി സംസാരിച്ചിരുന്നു.

വിസ്മയയെ പ്രകോപിപ്പിക്കാനായിരുന്നു അത്. ഇതും വിസ്‌മയക്കു മാനസികമായി ആഘാതം ഉണ്ടാക്കിയിരിക്കാം. കിരണിന് സംശയരോഗമുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. സഹപാഠികളോടു മിണ്ടുന്നതിനു പോലും വിസ്മയയ്ക്ക് മര്‍ദനമേറ്റിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നമാകാം വിസ്മയയുടെ മരണത്തിലേക്ക് വഴിവച്ചതെന്നാണ് ബന്ധുക്കളുടെ നിഗമനം. എന്നാല്‍ ഈ വിഷയത്തിലേക്കൊന്നും പൊലീസ് അന്വേഷണം നീളുന്നില്ല. കിരണ്‍കുമാര്‍ എന്ന മോട്ടോ വെഹിക്കള്‍ ഉദ്യോഗസ്ഥന്‍ പറയുന്ന മൊഴിയില്‍ അന്വേഷണം അവസാനിപ്പിക്കുകയാണ് പൊലീസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button