Latest NewsIndiaNewsCrime

ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണ് എലി കടിച്ചതായി പരാതി

മുംബൈ: മുംബൈ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. ബുഎംസിയുടെ കീഴിലുള്ള രജവാടി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രോ​ഗിക്ക് പരിക്കുകളില്ലെന്നും വേറെ പ്രശ്നമൊന്നും കണ്ണിനെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കണ്ണിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയതായിരുന്നു 24കാരനായ യെല്ലപ്പെയെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സംഭവം ഒരിക്കലും നടക്കാൻ പാടില്ലായിരുന്നുവെന്ന് രജവാഡി ആശുപത്രി ഡീൻ വിദ്യാ താക്കൂ‍ർ പ്രതികരിച്ചു.

വാ‍ർഡ് താഴത്തെ നിലയിലാണെന്നും ആശുപത്രിയിലെത്തുന്നവർ ഭക്ഷണാവശിഷ്ടങ്ങൾ ആശുപത്രിക്ക് സമീപം വലിച്ചെറിയുന്നതാണ് സംഭവത്തിന് കാരണമെന്നും ഇവർ പറഞ്ഞു. പലതവണ താക്കീത് നൽകിയിട്ടും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് തുടരുകയാണെന്നും ഇവർ പറഞ്ഞു.

സഹോദരനെ കാണാൻ ആശുപത്രിയിൽ ചെന്നപ്പോഴാണ് മുറിവ് ശ്രദ്ധയിൽപ്പെട്ടത്. അവൻ ​ഗുരുതരാവസ്ഥയിലാണ്. എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതരാകും ഉത്തരവാദികളെന്നും യെല്ലപ്പയുടെ സഹോദരി പറഞ്ഞു. മുംബൈ മേയർ കിഷോരി പെഡ്നേക്കർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button