KeralaLatest NewsNewsCrime

വിസ്മയ കേസ്: കിരൺ കുമാറിന് ജോലി നഷ്ടമാകില്ല, സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊല്ലം: ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കൊല്ലം എൻഫോഴ്സ്മെന്റിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ സർവീസിൽ നിന്ന് പുറത്താകാതെ സസ്പെൻഡ് മാത്രം ചെയ്തുകൊണ്ടുള്ള സർക്കാർ നിലപാടിനെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാകുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് കിരണിനെ സസ്‌പെൻഡ് ചെയ്ത വിവരം വ്യക്തമാക്കിയത്.

Also Read:ഞങ്ങള്‍ മദ്യപിക്കും ഇറച്ചിയും മീനും കഴിക്കും, അതുകൊണ്ട് കൊറോണ വൈറസ് വരില്ല: വാക്‌സിന്‍ പേടിയിൽ വീടു വിട്ടോടി ഗ്രാമീണര്‍

ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കിയ സാഹചര്യത്തിൽ കിരണിന്റെ സസ്‌പെൻഷൻ പിരിച്ചുവിടലായി മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.

ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് നടന്നതെന്നായിരുന്നു ഐ.ജിയുടെ പ്രതികരണം. കിരണിനു വെറും സസ്‌പെൻഷൻ മാത്രമായി ഒതുക്കിയതോടെ സർക്കാരിലുള്ള വിശ്വാസം നഷ്ടമാകുന്നുവെന്ന് പ്രതികരിക്കുന്നവരുമുണ്ട്. ‘ഈ ഈ സർക്കാരിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. ഇതുകൊണ്ടൊക്കെയാണ് ഇത് പോലുള്ള കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇനിയും ആൾക്കാരെ പ്രേരിപ്പിക്കുന്നത്’ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button