KeralaLatest NewsNews

ഒരു വയസുകാരൻ മീൻകുളത്തിൽ മുങ്ങിമരിച്ചു

തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുഞ്ഞ് എഴുന്നേറ്റ് വീട്ടുകാരറിയാതെ മുറ്റത്തേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്

കൊല്ലം: മീൻ വളർത്താനായി വീട്ടു മുറ്റത്തുണ്ടാക്കിയ കുളത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. പനച്ചവിള സ്വദേശിയായ വിഷ്ണുവിന്റെയും ശ്രുതിയുടെയും മകനായ ശ്രേയേഷ് ആണ് മരിച്ചത്. തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുഞ്ഞ് എഴുന്നേറ്റ് വീട്ടുകാരറിയാതെ മുറ്റത്തേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്.

Read Also: എനിക്ക് രാഷ്ട്രീയം ഇല്ല, പാര്‍ട്ടിയില്ല, കൊടിയുടെ നിറവും ഇല്ല: മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി നടി ​ഗൗരി നന്ദ

അലങ്കാര മത്സ്യങ്ങളെ വളർത്താനായി വീട്ടുമുറ്റത്ത് വിഷ്ണു നിർമിച്ചതാണ് കുളം. കുഞ്ഞിനെ മുറിയിലെ തൊട്ടിലിൽ ഉറക്കി കിടത്തിയ ശേഷം അമ്മ ശ്രുതി ഭർത്താവിന് ആഹാരം നൽകാനായി അടുക്കളയിലേക്ക് പോയി. ഈ സമയത്ത് ഉറക്കം ഉണർന്ന കുഞ്ഞ് മുറ്റത്തിറങ്ങിയപ്പോൾ കാൽ വഴുതി കുളത്തിലേക്ക് വീണതാണെന്നാണ് നിഗമനം.

കുഞ്ഞിനെ വീട്ടിനുള്ളിൽ കാണതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ ഇവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also: നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button