മുംബൈ : പാലാ രാമപുരം സ്വദേശിയും മുന്‍ മാധ്യമ പ്രവര്‍ത്തകയുമായ രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരാണ് മുംബൈ ചാന്ദിവ്‌ലി നാഹേര്‍ അമൃത്ശക്തി കോംപ്ലക്സിന്റെ 12ാം നിലയില്‍ നിന്നു വീണു മരിച്ചത്. തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം ഇവരെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.
Read Also : മലപ്പുറത്ത് മതപരിവർത്തന സംഘത്തെ എതിർത്ത സി.പി.എം പ്രവർത്തകനെ പാർട്ടി പുറത്താക്കി
സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് അയല്‍വാസി അറസ്റ്റിലായത്. ഇയാള്‍ക്കും മാതാപിതാക്കള്‍ക്കും എതിരെ കേസെടുത്തു. രേഷ്മയുടെ മകന്‍ ബഹളം വയ്ക്കുകയും ചാടുകയും ചെയ്യുന്നതിന്റെ ശബ്ദം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം ഹൗസിങ് സൊസൈറ്റി ഭാരവാഹികള്‍ക്കു പരാതി നല്‍കിയിരുന്നു. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും വിവരമുണ്ട്.
ഭര്‍ത്താവ് ശരത് മുളുകുട്‌ലയും മാതാപിതാക്കളും കോവിഡ് ബാധിച്ചു മരിച്ചതിനെ തുടര്‍ന്നു രേഷ്മ മാനസിക സംഘര്‍ഷത്തിലായിരുന്നു. അതിനിടയിലാണ് അയല്‍വാസികളില്‍ നിന്ന് മാനസിക പീഡനവും നേരിടുന്നത്.
Post Your Comments