ബംഗളൂരു: താമരയുടെ ആകൃതിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. കര്‍ണാടകയിലെ ഷിമോഗയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിമാനത്താവളത്തിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയുടെ പാര്‍ട്ടി ചിഹ്നമാണ് താമരയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
‘വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ താമരയുടെ രൂപത്തിലാണ് നിര്‍മ്മിക്കുന്നത്. ഇത് ബിജെപിയുടെ പാര്‍ട്ടി ചിഹ്നമാണ്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പാര്‍ട്ടി ചിഹ്നങ്ങളുടെ ആകൃതിയില്‍ നിര്‍മ്മാണങ്ങള്‍ നടത്തരുതെന്ന് ഡല്‍ഹി ഹൈക്കോടതി 2016ല്‍ പറഞ്ഞിട്ടുണ്ട്’- കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കളപ്പ പറഞ്ഞു.
അതേസമയം, താമര എന്നത് ദേശീയ പുഷ്പമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയെ ബന്ധിപ്പിക്കരുതെന്നും ബിജെപി തിരിച്ചടിച്ചു. 2022ഓടെ ഷിമോഗ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 384 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ 1.8 കിലോ മീറ്റര്‍ നീളമുള്ള റണ്‍വേയുടെ നിര്‍മ്മാണം അടുത്തിടെ പൂര്‍ത്തിയായിരുന്നു.
Post Your Comments