KeralaLatest NewsNews

യുവതി ഭർതൃ ഗൃഹത്തിൽ തീകൊളുത്തി മരിച്ച സംഭവം : മൃതദേഹം റോഡില്‍ വച്ച്‌ പ്രതിഷേധം

വെങ്ങാനൂർ : യുവതി ഭർതൃ ഗൃഹത്തിൽ തീകൊളുത്തി മരിച്ച സംഭവത്തിൽ മൃതദേഹവുമായി നാട്ടുക്കാര്‍ റോഡ് ഉപരോധിച്ചു. മരിച്ച അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെതിരെയാണ് പ്രതിഷേധം.

Read Also : കോവിഡ് വാക്സിനേഷൻ കഴിഞ്ഞ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി പ്രമുഖ വിമാന കമ്പനി 

അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്നാണ് ആരോപണം. സുരേഷിന്റെ വീട്ടുകാര്‍ തങ്ങളോട് സത്രീധനം ആവശ്യപ്പെട്ടിരുന്നെന്ന് അര്‍ച്ചനയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

വിഴിഞ്ഞം തിരുവനന്തപുരം റോഡില്‍ മൃതദേഹവും വച്ചുകൊണ്ടാണ് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് റോഡിന് കുറുകെ ഇട്ടായിരുന്നു ഉപരോധം.

കഴിഞ്ഞ സുരേഷും അര്‍ച്ചനയും അര്‍ച്ചനയുടെ വീട്ടില്‍വന്ന് മടങ്ങിപ്പോയിരുന്നു. അതിനു ശേഷമാണ് സംഭവം നടന്നത് . മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സുരേഷിന്റെ അറിവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button