Latest NewsKeralaNews

സംസ്ഥാനത്തെ അഞ്ച് ഡാമുകൾക്ക് തീവ്രവാദ ഭീഷണി: സുരക്ഷാ ഭീഷണിയെ നേരിടാൻ പുത്തൻ മാർഗങ്ങളൊരുക്കി

തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡാമുകളുടെ സുരക്ഷ ഉറപ്പു വരുത്താൻ തീരുമാനിച്ചത്

ഇടുക്കി: ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ തീരുമാനം. തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡാമുകളുടെ സുരക്ഷ ഉറപ്പു വരുത്താൻ തീരുമാനിച്ചത്. രഹസ്യ അന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ഡാമുകളിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് അധികൃതരുടെ തീരുമാനം.

Read Also: മുഖ്യമന്ത്രി ദിവസവും തൊണ്ട കീറിപ്പറയുന്നത് നിങ്ങളെപ്പോലുള്ളവര്‍ക്ക് വേണ്ടിയാണെന്ന് പൊലീസുകാരന്‍ എന്നോട് കണ്ണുരുട്ടി

ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗം അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. ഇവിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തത്സമയ ദൃശ്യങ്ങൾ വിശകലനം ചെയ്യാനാണ് തീരുമാനം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ തലസ്ഥാനത്തും ഇടുക്കിയിലുമായി ഈ ഉദ്യോഗസ്ഥർ 24 മണിക്കൂറും രേഖപ്പെടുത്തും.

Read Also: ലിഫ്റ്റ് തകർന്ന് യുവതി മരിച്ച സംഭവം: കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button