ദുബായ് : കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച റെസിഡൻസ് വിസക്കാർക്ക് പ്രവേശനാനുമതി നൽകി യു.എ.ഇ. ഇന്ന് മുതലാണ് ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാൽ റാപ്പിഡ് പരിശോധയിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് തിരിച്ചടിയാവുകയാണ്.
യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കോവിഡ് ആര്‍.ടി.പി.സി.ആര്‍ ഫലത്തിനൊപ്പം വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുന്‍പുള്ള റാപ്പിഡ് പരിശോധനയും വേണം. എന്നാൽ,
കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ മിക്ക വിമാനക്കമ്പനികളും ടിക്കറ്റ്ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, ദുബായില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വേണമെന്ന നിബന്ധനയും ആശയക്കുഴപ്പമുണ്ടാക്കുന്നു.
ആർ.ടി.പി.സി.ആർ, റാപ്പിഡ് ടെസ്റ്റ് പരിശോധനകൾക്ക് പുറമെ പി.സി.ആര്‍ ഫലത്തിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍. കോഡ് രേഖപ്പെടുത്തണം. കൂടാതെ ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാകണം. ഫലംവരുന്നതുവരെ യാത്രക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയണം. തുടങ്ങിയവയാണ് യു.എ.ഇ. നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകള്‍.
Post Your Comments