ന്യൂഡൽഹി : കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ രാജ്യത്ത് ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് ഡെൽറ്റാ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്.
Read Also : വിസ്മയയുടെ മരണം : ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി ഇന്ന് കൊല്ലത്തെത്തും
ഡെൽറ്റാ പ്ലസ് വൈറസ് അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. . പരിശോധന കൂട്ടി ക്വാറന്റൈൻ കർശനമാക്കി വൈറസ് വ്യാപനം നിയന്ത്രിക്കാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലുമാണ് ഡെൽറ്റാ വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.
Post Your Comments