കൊച്ചി: ഐഷാ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആദ്യദിവസം നല്‍കിയ മൊഴികള്‍ പരിശോധിച്ച ശേഷമാണ് വീണ്ടും ഹാജരാകണമെന്ന് ലക്ഷദ്വീപ് പൊലീസ് ആവശ്യപ്പെട്ടത്. രാവിലെ കവരത്തി പൊലീസ് ഹെഡ് ക്വോര്‍ട്ടേഴ്‌സിലാണ് ചോദ്യം ചെയ്യല്‍. ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ ഐഷ സുൽത്താന നല്‍കിയ മൊഴികള്‍ വീണ്ടും പരിശോധിച്ച് നോക്കും വരെ ദ്വീപില്‍ തങ്ങാനാണ് പൊലീസ് നിർദ്ദേശം. ആ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
Also Read:കര്‍ശന നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ് : ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടി വീഴും
രാവിലെ 10.30ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഹാജരാകാനാണ് ഇവര്‍ക്ക് നൽകിയ നോട്ടീസില്‍ പറയുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഐഷ സുല്‍ത്താനയെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മൊഴികളുടെ പരിശോധനകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ‘ബയോവെപ്പണ്‍’ എന്ന പരാമര്‍ശം ഉന്നയിച്ചത് ചോദ്യം ചെയ്ത് ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷ സുൽത്താനയ്‌ക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
Post Your Comments