ന്യൂഡൽഹി : ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിക്കാന്‍ ഒരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇലക്ട്രിക് ടൂ വീലറുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയങ്ങളും വിലയിരുത്തിയ ശേഷമാണ് യമഹയുടെ പുതിയ തീരുമാനം.
ആദ്യ ചുവടുവയ്പ്പായി ഹൈബ്രിഡ് വാഹനങ്ങള്‍ എത്തിക്കാനാണ് യമഹ പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി യമഹ ഫസിനോ എഫ്.ഐ. ഹൈബ്രിഡ്, റെയ് ഇസഡ്.ആര്‍ ഹൈബ്രിഡ് തുടങ്ങിയ വാഹനങ്ങളാണ് നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുന്നത്.
“ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്നതിന് നിരവധി വെല്ലുവിളികളാണുള്ളത്. ചാര്‍ജിങ്ങ് സൗകര്യം, ബാറ്ററി ഉത്പാദനം, ബാറ്ററി സ്വാപ്പിങ്ങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇതില്‍ പ്രധാനം. വാഹനങ്ങളുടെ വിലയും പ്രകടനവും തുല്യ പ്രധാന്യമുള്ളവയാണ്. ഈ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ ഇലക്‌ട്രിക് പോളിസി വിലയിരുത്തിയ ശേഷം യമഹയുടെ ഇ.വി. എത്തുക” – കമ്പനി മേധാവി രവീന്ദര്‍ സിങ്ങ് അറിയിച്ചു.
തായ്‌വാനിലെ ഗോഗോറോയുമായി സഹകരിച്ചാണ് യമഹ ഇ.സി.05 എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിച്ചിട്ടുള്ളത്. മാറ്റി വയ്ക്കാവുന്ന ബാറ്ററിയാണ് ഈ സ്‌കൂട്ടറിന്റെ പ്രത്യേകത. 90 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ സ്‌കൂട്ടര്‍ 100 കിലോമീറ്റര്‍ റേഞ്ചും നല്‍കുന്നുണ്ട്.
Post Your Comments