KeralaLatest NewsNews

‘അവര്‍ വഴക്കുണ്ടാക്കുമ്പോൾ കിരണിന്റെ അച്ഛന്‍ ഇരുന്ന് ടിവി കാണും’: വിസ്‌മയ കേസിൽ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്

ഒരു ദിവസം ചെള്ളയില്‍ അടിച്ചു. വായൊക്കെ മുറിഞ്ഞു.

കൊല്ലം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച്‌ കുടുംബം. ‘കൈയില്‍ ബ്ലേഡ് കൊണ്ട് മുറിച്ചത് പോലുണ്ട്. ആത്മഹത്യയാണെങ്കില്‍ മലവും മൂത്രവും പോകും അതുമുണ്ടായില്ല. കാറ് മാത്രമേയുള്ളു അവര്‍ക്കിടയിലെ ഏക പ്രശ്‌നം’- പിതാവ് പറഞ്ഞു.

‘ഒരു തൂങ്ങി മരണം നടന്നാല്‍ സ്വാഭാവികമായും കൈ കൊണ്ട് ശരീരത്തില്‍ എവിടെയെങ്കിലും പിടിക്കും. പിന്നെ മലം, മൂത്രം പോയിരിക്കും.ഇതൊന്നുമുണ്ടായില്ല. കഴുത്തിന് താഴെയാണ് പാട് കിടക്കുന്നത്. ഡോക്ടര്‍ പറഞ്ഞത് മരിച്ച്‌ രണ്ട് മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുവരുന്നതെന്നാണ്.’- പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Read Also: വിസ്മയയുടെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഇന്ന് സന്ദർശനം നടത്തും: ഭര്‍ത്താവ് കിരൺകുമാറിന്റെ അറസ്റ്റ് ഉടൻ

‘പരീക്ഷ ഫീസടക്കാന്‍ അയ്യായിരത്തിയഞ്ഞൂറ് രൂപ വേണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. ഒളിച്ചാണ് മകള്‍ തന്നെ ഫോണ്‍ വിളിക്കുന്നത്.  അവര്‍ വഴക്കുണ്ടാക്കുമ്പോൾ കിരണിന്റെ അച്ഛന്‍ ഇരുന്ന് ടിവി കാണും. അമ്മ അടുക്കളയില്‍ പണിയിലും. ഇതൊന്നും അവര്‍ മൈന്റ് ചെയ്യില്ല. അമ്മ മോന്റെ സൈഡാണ്. മോന്‍ പറയുന്നതിന് അപ്പുറമില്ല. ഒരു ദിവസം ചെള്ളയില്‍ അടിച്ചു. വായൊക്കെ മുറിഞ്ഞു. അത് വാട്‌സാപ്പില്‍ മോള്‍ അയച്ചു തന്നു. ഇത്രയും ക്രൂരമാണെങ്കില്‍ മോളിങ്ങ് പോരെന്ന് പറഞ്ഞു.ഞാന്‍ അവിടെ വന്ന് നിന്നാല്‍ നാട്ടുകാര്‍ അതുമിതൊക്കെ പറയില്ലേന്ന് പറഞ്ഞു മോള്.’- അമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button