Latest NewsNewsGulf

ഫലസ്​തീനികളെ സഹായിക്കാന്‍ ഗാസയിലേക്ക്​ 20 ആംബുലന്‍സ്​ അയച്ച് യു.എ.ഇ

കഴിഞ്ഞ ദിവസം 960 ടണ്‍ മെഡിക്കല്‍ സഹായവും 20,000 കുടുംബങ്ങള്‍ക്കുള്ള ഭക്ഷണവും ഗാസയിൽ എത്തിച്ചിരുന്നു.

ദുബൈ: ഗാസയിലേക്ക്​ 20 ആംബുലന്‍സ്​ അയച്ച് യു.എ.ഇ. ദുരിതം നേരിടുന്ന ഫലസ്​തീനികളെ സഹായിക്കാനാണ് യു.എ.ഇ ഗസയിലേക്ക്​ 20 ആംബുലന്‍സ്​ അയച്ചത്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പെട്ട ആംബുലന്‍സാണ്​ എമിറേറ്റ്​സ്​ റെഡ്​ക്രസന്‍റിന്റെ നേതൃത്വത്തില്‍ അയച്ചത്​.

Read Also: വിസ്മയയുടെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഇന്ന് സന്ദർശനം നടത്തും: ഭര്‍ത്താവ് കിരൺകുമാറിന്റെ അറസ്റ്റ് ഉടൻ

ഫലസ്തീന്‍ ജനതയെ സഹായിക്കാൻ യു.എ.ഇ എല്ലായ്‌പ്പോഴും ശ്രമിക്കുന്നുണ്ടെന്നും സാമൂഹിക സാഹചര്യങ്ങളെ മറികടക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. റഫ അതിര്‍ത്തിവഴിയാണ്​ സഹായം എത്തിച്ചത്​. കഴിഞ്ഞ ദിവസം 960 ടണ്‍ മെഡിക്കല്‍ സഹായവും 20,000 കുടുംബങ്ങള്‍ക്കുള്ള ഭക്ഷണവും ഗാസയിൽ എത്തിച്ചിരുന്നു. ഫെബ്രുവരി, മാര്‍ച്ച്‌​ മാസങ്ങളില്‍ 58,000 ഡോസ്​ സ്​പുട്​നിക്​ വാക്​സിനും അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button