ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 2.74 ലക്ഷം പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് 38.88 ലക്ഷം പേർ മരിച്ചു. പതിനാറ് കോടി നാൽപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടിയോട് അടുത്തു. നിലവിൽ ഏഴ് ലക്ഷത്തിലധികം പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 3.88 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 53,256 പേർക്കാണ് വൈറസ് രോഗം സ്ഥിരീകരിച്ചത്. 88 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.
രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 6.17 ലക്ഷം പേർ രോഗം ബാധിച്ച് മരിച്ചു. രണ്ട് കോടി എൺപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.
Post Your Comments