ബാഴ്സലോണ: മെസ്സി ബാഴ്സയിൽതുടരുമോ എന്ന കാര്യത്തിൽ വീണ്ടും സംശയം ഉയർന്നിരിക്കുകയാണ്. ബാഴ്‌സയുമായുള്ള ലയണല്‍ മെസിയുടെ കരാർ ഈ മാസം 30ന് അവസാനിക്കുകയാണ്. അതിനു മുൻപ് കരാര്‍ പുതുക്കിയില്ലെങ്കില്‍ ഫ്രീ ഏജന്റ് ആയി മെസിക്ക് പുതിയൊരു ക്ലബ്ബിലേക്ക് മാറാൻ സാധിക്കും. കരാര്‍ പൂര്‍ത്തിയാകുന്നതിനാല്‍ ഫ്രീ ഏജന്റ് എന്ന നിലയില്‍ മെസിക്ക് ഇഷ്ടമുള്ള ക്ലബിലേക്ക് മാറാന്‍ സാധിക്കുമെങ്കിലും ബാഴ്സലോണയുമായുള്ള മെസ്സിയുടെ ആത്മബന്ധവും മറ്റും മെസ്സിയെ ടീമിൽ തന്നെ നിലനിർത്തുമോ എന്നാണ് സംശയം.
Also Read:സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയുടെ തലയടിച്ചു പൊട്ടിച്ചു: മകൻ പിടിയിൽ
ബാഴ്സ പ്രസിഡന്റ് യൊവാന്‍ ലപോര്‍ട്ടയുടെ വാക്കുകള്‍ അനുസരിച്ച് കരാര്‍ പുതുക്കാനുള്ള ചര്‍ച്ചകളില്‍ മെസി സൗഹാര്‍ദ്ദപരമായി തന്നെ പ്രതികരിക്കുന്നുണ്ട്.ആ വാക്കുകള്‍ സത്യമാണെങ്കില്‍ ക്ലബുമായി മുൻപുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവയ്ക്കാന്‍ മെസി തയ്യാറായി എന്നാണര്‍ത്ഥം.
എന്നാൽ ബാഴ്‌സ ലംഘിച്ച സാലറി ക്യാപ് നിയമം ഒരുപക്ഷെ മെസ്സിയ്ക്ക് തിരിച്ചടിയായേക്കാം. മെസ്സിയുടെ ശമ്പളം കുറയ്ക്കാതെ ഈ നിയമക്കുരുക്കിൽ നിന്ന് ബാഴ്സയ്ക്ക് രക്ഷപ്പെടാനുമാകില്ല. എന്ത് തന്നെയായാലും ബാഴ്‌സയുടെയും മെസ്സിയുടെയും ഭാവി കാത്തിരുന്നു കാണാം.
Post Your Comments