
കൊച്ചി: തുടര്‍ച്ചയായ ഇടിവിനൊടുവില്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർദ്ധനവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു പവന്റെ വില 35,280 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4410 രൂപയായി.
കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വില താഴോട്ടായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചക്കിടെ 1780 രൂപയാണ് കുറഞ്ഞത്.
ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Post Your Comments