KeralaLatest NewsNews

കിരണ്‍ വിവാഹമാലോചിച്ച്‌ ചെന്നത് സ്ത്രീധനമല്ല സ്ത്രീയാണ് ധനമെന്ന് പറഞ്ഞ്: വിസ്മയയുടെ ബന്ധുക്കൾ പറയുന്നു

നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് വിസ്മയ തന്നെ പറയുന്ന സ്ക്രീൻഷോട്ടുകൾ പുറത്തുവന്നിരുന്നു

പുനലൂര്‍ : ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുമായി വിവാഹബന്ധത്തിന് കിരൺകുമാറെത്തിയത് സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണെന്ന് റിപ്പോർട്ട്. സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്ന തത്വം ഉയർത്തിപ്പിടിച്ചാണ് മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ കിരണും കുടുംബവും വിവാഹാലോചനയുമായി എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. മകൾക്കായി 100 പവൻ സ്വർണവും ഒരേക്കറിലധികം ഭൂമിയും 10 ലക്ഷം വില വരുന്ന കാറുമാണ് വിസ്മയയുടെ കുടുംബം നൽകിയത്.

എന്നാൽ ,വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറഞ്ഞു. പത്ത് ലക്ഷം രൂപയോ കാറോ നല്‍കുമെന്നായിരുന്നു അറിയിച്ചത്. ഇതനുസരിച്ച് കാര്‍ വാങ്ങി നല്‍കുകയും ചെയ്തു. ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം.

Read Also  :  വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മതപുരോഹിതനെ ചങ്ങലക്കിട്ട് അറസ്റ്റ് ചെയ്തു പോലീസ്

നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് വിസ്മയ തന്നെ പറയുന്ന സ്ക്രീൻഷോട്ടുകൾ പുറത്തുവന്നിരുന്നു. ‘ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്ക് കൊടുത്ത വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോൾ മുടിയിൽ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്തു ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി’– ക്രൂര മർദനമാണ് ഭർത്താവ് കിരണിൽനിന്നു നേരിടേണ്ടി വന്നതെന്നും വിസ്മയ ബന്ധുക്കളോടു നടത്തിയ ചാറ്റിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button