തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്തി. 2,26,780 ഡോസ് വാക്‌സിനാണ് കേരളത്തിലെത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
1,76,780 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും 50,000 കോവാക്‌സിനുമാണ് ലഭ്യമായത്. ഇവയില്‍ കോവാക്‌സിന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം 53,500, എറണാകുളം 61,640, കോഴിക്കോട് 61,640 എന്നിങ്ങനെയാണ് കോവീഷീല്‍ഡ് അനുവദിച്ചത്. ഇതില്‍ എറണാകുളത്തെ വാക്‌സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും വാക്‌സിന്‍ രാത്രിയോടെ എത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
വാക്‌സിന്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന 900 കോള്‍ഡ് ബോക്‌സുകളും സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഇവ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ എത്തി. താപനഷ്ടം പരമാവധി കുറയ്ക്കാനായി പ്രത്യേക പോളിമറുകള്‍ ഉപയോഗിച്ചാണ് ബോക്‌സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments