കാണ്‍പൂര്‍: കോവിഡ് വ്യാപനത്തില്‍ അയവ് വന്നതോടെ സംസ്ഥാനങ്ങള്‍ അണ്‍ലോക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ ആളുകള്‍ വീണ്ടും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്. എന്നാല്‍, ഇളവുകള്‍ ലഭിച്ചെങ്കിലും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് ഐഐടി കാണ്‍പൂര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ജൂലൈ മാസത്തോടെ രാജ്യം പൂര്‍ണമായി അണ്‍ലോക്ക് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ മൂന്നാം തരംഗത്തിന് സാധ്യതയേറുമെന്നാണ് ഐഐടി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ സെപ്റ്റംബര്‍ – ഒക്ടോബറോടെ മൂന്നാം കോവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്ന് ഐഐടി കാണ്‍പൂരിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പ്രൊഫ. രാജേഷ് രഞ്ജന്‍, മഹേന്ദ്ര ശര്‍മ എന്നിവര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ പാരമ്യത്തോളം എത്തില്ലെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വൈറസ് വ്യതിയാനമാണ് മൂന്നാം വ്യാപനത്തിന് വഴിവെയ്ക്കുന്നതെങ്കില്‍ സെപ്റ്റംബറോടെ ഏറ്റവും തീവ്രമായ തോതിലെത്തുമെന്നും ഇത് രണ്ടാം തരംഗത്തേക്കാള്‍ കൂടുതല്‍ തീഷ്ണമായിരിക്കുമെന്നുമാണ് വിലയിരുത്തല്‍. കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും ഇതിലൂടെ രോഗവ്യാപനം പാരമ്യത്തിലെത്തുന്നത് ദീര്‍ഘിപ്പിക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments