KeralaLatest NewsNews

പ്രതിപ്പട്ടിക അനുസരിച്ച്‌ ഭാര്യമാര്‍ക്ക് 1,2,3 റാങ്ക്, എന്ത് കിറുകൃത്യമാണ് കാര്യങ്ങൾ: വി.ടി ബല്‍റാം

450 പാവപ്പെട്ട അപേക്ഷകരെ പറഞ്ഞു പറ്റിച്ചു നടത്തിയ ഈ പ്രഹസന ഇൻ്റർവ്യൂവിനൊടുവിൽ പെരിയ ഇരട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്.

പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം. പെരിയ കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ ജില്ലാ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരായി നിയമിച്ചതിനെതിരെയാണ്‌ വി.ടി. ബല്‍റാം രംഗത്ത് എത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പൊതു പണമുപയോഗിച്ച് കൊലക്കേസ് പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന സി.പി.എമ്മിൻ്റെ ഈ “പ്രത്യേക തരം ഏക്ഷനെ”ക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യേണ്ടതുണ്ട്.
450 പാവപ്പെട്ട അപേക്ഷകരെ പറഞ്ഞു പറ്റിച്ചു നടത്തിയ ഈ പ്രഹസന ഇൻ്റർവ്യൂവിനൊടുവിൽ പെരിയ ഇരട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്. നോക്കൂ, എന്ത് കിറുകൃത്യമാണ് കാര്യങ്ങൾ!

http://

shortlink

Related Articles

Post Your Comments

Related Articles


Back to top button