തിരുവനന്തപുരം : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടക്കും. മുഴുവന്‍ വാഹന ഉടമകളും തൊഴിലാളികളും സമരവുമായി സഹകരിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് അഭ്യര്‍ഥിച്ചു.
രാവിലെ 11 നാണ് സമരം ആരംഭിക്കുക. ആ സമയത്ത് വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡില്‍ 15 മിനിറ്റ് നിശ്ചലമാക്കി നിര്‍ത്തുന്നതാണ് സമരമുറ.
അതേസമയം സംസ്ഥാനത്തും പെട്രോള്‍ വില സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് ഞായറാഴ്ച പെട്രോള്‍ വില 99.20 രൂപയായി. ഡീസല്‍ ലിറ്ററിന് 94.47 രൂപ. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്നലെ കൂട്ടിയത്.
കൊച്ചിയില്‍ 97.38, 92.76, കോഴിക്കോട് 97.69, 93.93 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില. ഒരാഴ്ചക്കിടെ നാലുതവണയായി പെട്രോളിന് 1.10 പൈസയും ഡീസലിന് 1.04 പൈസയും കൂടി.
Post Your Comments