കവരത്തി : ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ സംവിധായിക അയിഷ സുല്‍ത്താനയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്കി. രാവിലെ 10.30 ന് കവരത്തി പോലീസ് ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. പരാമര്‍ശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അയിഷയെ ചോദ്യം ചെയ്തിരുന്നു.
Read Also : സ്വർണക്കള്ളക്കടത്തിനെ രാജ്യദ്രോഹത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന തരത്തിൽ നിയമ നിർമാണം നടത്തണം: ജിതിൻ ജേക്കബ്
കഴിഞ്ഞ ദിവസം അയിഷയെ മൂന്നര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ കൊറോണയെ ബയോവെപ്പണായി ഉപയോഗിച്ചുവെന്ന പരാമര്‍ശം നടത്തിയത് എന്നായിരുന്നു പോലീസ് പ്രധാനമായി ചോദിച്ചറിഞ്ഞത്. നാക്കു പിഴവാണെന്നായിരുന്നു അയിഷയുടെ മറുപടി. ചോദ്യം ചെയ്യലിന് ശേഷം മൂന്ന് ദിവസം ദ്വീപില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചാണ് പോലീസ് അയിഷയെ വിട്ടയച്ചത്.
അയിഷയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. അയിഷ കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ടാല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസ് ആലോചിക്കുന്നത്.
ലക്ഷദ്വീപിലെ ബിജെപി ഘടകം നല്കിയ പരാതിയിലാണ് ഐഷയ്ക്കെതിരായ പോലീസ് നടപടി. അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ഐഷയുടെ ബയോവെപ്പണ്‍ പരാമര്‍ശം.
അതേസമയം സേവ് ലക്ഷദ്വീപിന് വേണ്ടി മുറവിളി കൂട്ടിയ നേതാക്കളെ കാണാനില്ല. അഡ്മിനിസ്ട്രേറ്റര്‍ നടപ്പിലാക്കിയ പുതിയ നിയമ പരിഷ്ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യവുമായി കേരളത്തിലെ പ്രതിഷേധ സമര പരിപാടികള്‍ക്ക് വേണ്ടത്ര ഫലം കണ്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Post Your Comments