ദില്ലി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയുടെ പ്രാധാന്യത്തേക്കുറിച്ചും, അത് രാജ്യത്തിനും ജനങ്ങൾക്കും നൽകുന്ന ഗുണങ്ങളെപ്പറ്റിയുമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. മഹാമാരിക്കാലത്ത് യോഗ ആളുകള്‍ക്കിടയില്‍ ആന്തരിക ശക്തിയുടെ ഉറവിടമായി മാറിയെന്നും കൊവിഡിനെതിരെ പോരാടാനുള്ള ആത്മവിശ്വാസം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ വ്യക്തിക്കും സൗഖ്യം നല്‍കുകയാണ് യോഗയുടെ ലക്ഷ്യം. ഓരോ കുടുംബവും ആരോഗ്യമുള്ളതാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
‘മനശക്തി കൈവരിക്കാനുള്ള മാര്‍ഗമാണ് യോഗ. ഈ ദുരിതകാലത്ത് യോഗക്ക് ഏറെ പ്രസക്തിയുണ്ട്. യോഗ ആളുകള്‍ക്കിടയിലെ ആന്തരിക ശക്തിയായി മാറിയിട്ടുണ്ട്. സ്വയം അച്ചടക്കം ഉണ്ടാക്കാന്‍ അത് പ്രേരിപ്പിക്കുന്നു. കൂടാതെ ഈ വൈറസിനെതിരെ പോരാടാന്‍ നമുക്ക് ആത്മവിശ്വാസം നല്‍കാനും സഹായിക്കുന്നു’ എന്നും പ്രധാനമന്ത്രി യോഗ സന്ദേശത്തില്‍ പറഞ്ഞു.
യോഗ പലപ്പോഴും സമഗ്ര ആരോഗ്യത്തിനുള്ള ഒരു മാര്‍ഗമായി മാറുന്നു. യോഗ നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രയോജനത്തെക്കുറിച്ചും പ്രതിരോധശേഷിയെക്കുറിച്ചും ലോകമെമ്പാടും പഠനങ്ങള്‍ നടക്കുകയാണ്. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടക്കത്തില്‍ യോഗയും ശ്വസന വ്യായാമങ്ങളും നടത്തുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇത് കുട്ടികള്‍ക്ക് വൈറസിനെതിരെ പോരാടാന്‍ സഹായിക്കുന്നുവെന്നും ജനങ്ങൾക്ക് നൽകിയ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments