തിരുവനന്തപുരം: കേരളത്തിലെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് തിങ്കളാഴ്ച ആരംഭിക്കും. പൊതു ഗതാഗത രംഗത്തെ ഇന്ധന ചെലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍എന്‍ജി സര്‍വ്വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം – എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടു കളിലാണ് ആദ്യ ഘട്ടത്തില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന ആദ്യ സര്‍വ്വീസ് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും.
ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാകുന്ന സാഹചര്യത്തിലാണ് കെ.എസ്. ആര്‍.ടി.സിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ ഹരിത ഇന്ധനങ്ങളായ എല്‍ എന്‍ ജി യിലേക്കും സി എന്‍ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരുകയാണ്. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍.എന്‍.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട
Post Your Comments