Latest NewsKeralaIndia

ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് മാറ്റുന്നുവെന്ന വാര്‍ത്ത : പ്രതികരണവുമായി കളക്ടര്‍

വാര്‍ത്തകളെ തുടര്‍ന്നാണ് ഇപ്പോള്‍ ഇത്തരത്തിലൊരു പത്രകുറിപ്പ് കളക്ടർ ഇറക്കിയിരിക്കുന്നത്.

കവരത്തി: ലക്ഷദ്വീപിന്റെ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ലക്ഷദ്വീപ് കളക്ടര്‍ എസ് അസ്കര്‍ അലി. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളെ എതിര്‍ത്ത് കേരളത്തില്‍ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ ചെറുക്കുന്നതിന് വേണ്ടിയാണ് ലക്ഷദ്വീപിന്റെ അധികാര പരിധി കേരളത്തില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റുന്നതെന്നായിരുന്നു പത്രവാര്‍ത്തകള്‍.

ഈ വാര്‍ത്തകളെ തുടര്‍ന്നാണ് ഇപ്പോള്‍ ഇത്തരത്തിലൊരു പത്രകുറിപ്പ് കളക്ടർ ഇറക്കിയിരിക്കുന്നത്.
‘ലക്ഷദ്വീപിന്റെ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റുന്നതിനെകുറിച്ച്‌ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. ഇതിനെ സംബന്ധിച്ച്‌ മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം അടിസ്ഥാനരഹിതമാണ്’, കളക്ര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

read also: ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് മാറ്റിയേക്കുമെന്നു സൂചന

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിന്റെ നിരവധി ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലും കേരളത്തിലുമായി ഒട്ടേറെ പ്രതിഷേധങ്ങള്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button