തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ 58.9 ശതമാനം വിദ്യാർഥികളും വിഷാദരോഗ ലക്ഷണത്തിന്റെ പരിധിയിലാണെന്ന് പഠന റിപ്പോർട്ട്. 22.34 ശതമാനം വിദ്യാര്‍ഥികള്‍ ജീവിതം അവസാനിപ്പിക്കാന്‍ ഒരിക്കലെങ്കിലും ആലോചിച്ചവരെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലെ സൈക്കോളജിക്കല്‍ റിസോഴ്സ് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
Read Also : ഇന്ധന വില വർദ്ധനവ് : ഇന്ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധം
‘കോവിഡിന് മുമ്പ് രക്ഷിതാക്കളില്‍ 49.41 ശതമാനവും 10,000 രൂപയില്‍ താഴെ പ്രതിമാസ വരുമാനമുള്ളവരായിരുന്നു. 23.85 ശതമാനം പേരുടെ രക്ഷിതാക്കള്‍ക്ക് കോവിഡില്‍ ജോലി നഷ്ടമായി. ജോലി നഷ്ടം കൂടുതല്‍ എസ്.സി വിഭാഗത്തിലാണ്- 29.45. ഒ.ബി.സി യില്‍ 25.4 എസ്.ടിയില്‍ 22.03 ജനറലില്‍ 19.69 ശതമാനമാണ്. 32.1 ശതമാനം കുട്ടികളുടെയും കുടുംബത്തിന്റെ മാസവരുമാനം പകുതിയായും 12.8 ശതമാനത്തിന്റേത് നാലിലൊന്നായും കുറഞ്ഞു. 23.9 ശതമാനത്തിന്റെ വരുമാനം നാലില്‍ മൂന്നായും കുറഞ്ഞു’, പഠന റിപ്പോർട്ടിൽ പറയുന്നു.
വിദ്യാര്‍ഥികളില്‍ 2.93 ശതമാനം പേര് കോവിഡ് ബാധിതരായി. 6.04 ശതമാനം പേര് നിരീക്ഷണത്തില്‍ കഴിഞ്ഞു. കുടുംബാംഗങ്ങളില്‍ 11.81 ശതമാനം പേര്‍ക്ക് കോവിഡ് ബാധയുണ്ടായി. 1.29 ശതമാനം പേര് മരിച്ചെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് 5.17 ശതമാനം വിദ്യാർഥികൾ ജീവിനൊടുക്കാന് ശ്രമിച്ചതായും 53.3 ശതമാനം കുട്ടികള്‍ ഏകാന്തത അനുഭവിക്കുന്നതായും റിപ്പോർട്ട് പറയുന്നു.
Post Your Comments