സ്ത്രീ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നായ വജൈനയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അണുബാധകളില്‍നിന്ന് രക്ഷനേടാന്‍ വജൈന ബാക്ടീരിയയെ ഉല്‍പാദിപ്പിക്കുകയും സ്വയം വൃത്തിയാക്കുകയും ചെയ്യും.
എന്നാല്‍ ചില ശീലങ്ങള്‍ അസ്വസ്ഥതയും അണുബാധയും ഉണ്ടാകാന്‍ ഇടയാക്കും.സോപ്പ്, ബോഡിവാഷ്, പെര്‍ഫ്യൂം എന്നിവയുടെ ഉപയോഗം മൂലം വജൈനയില്‍ ബാക്ടീരിയയുടെയും
ഫംഗസിന്റെയും അമിതവളര്‍ച്ചയുണ്ടാകുകയും ഇത് വജൈനല്‍ ഇന്‍ഫെക്ഷനു കാരണമാകുകയും ചെയ്യും. അറിവില്ലാതെ നാം ആവര്‍ത്തിക്കുന്ന തെറ്റുകള്‍ ലജൈനയുടെ ആരോഗ്യത്തെ ബാധിക്കും.
സാധാരണ സോപ്പുപയോഗിച്ചോ ശുചിത്വ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചോ ഇടയ്ക്കിടെ കഴുകുന്നത് അവിടം വരണ്ടതാക്കുന്നു. ചൊറിച്ചിലിനും ക്രമേണ ഇന്‍ഫെക്ഷനുമുള്ള സാധ്യതയും കൂടുന്നു. ഓരോ തവണയും വാഷ് റൂം ഉപയോഗിച്ചശേഷം ഇളം ചൂടുവെള്ളം (അധികം ചൂടുള്ളതോ തണുത്തതോ ആകരുത്) ഉപയോഗിച്ച് കഴുകാവുന്നതാണ്
വജൈനയില്‍ രോമങ്ങളേ ഇല്ല. ലേബിയയുടെ ഭാഗമായ ക്യൂബിക് റീജിയനിലാണ് രോമവളര്‍ച്ച ഉണ്ടാകുന്നത്.സ്ത്രീലൈംഗികാവയവത്തിന്റെ ശുചിത്വത്തിന് (vulval hygiene) പ്യുബിക് ഹെയര്‍ നീക്കം ചെയ്യേണ്ട ആവശ്യമേയില്ല. സാധാരണയായി കാലിലെയും ശരീരത്തിലെയും രോമങ്ങള്‍ നീക്കം ചെയ്യാനുപയോഗിക്കുന്ന ക്രീമുകള്‍ പ്യുബിക് ഹെയര്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കാനേ പാടില്ല. ഈക്രീമുകളുടെ ഉപയോഗം മൂലം അലര്‍ജി, ചൊറിച്ചില്‍, മുഴ ഇവയെല്ലാം ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
ഇത്തരം ക്രീമുകള്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ പാടുകള്‍ ഉണ്ടാകാനും വജൈനല്‍ ഡിസ്ചാര്‍ജിനും കാരണമാകും. ഷേവിങ്, ട്രിമ്മിങ്, വാക്സിങ് ഇവ സുരക്ഷിതവും ഫലപ്രദവുമാണ്.
വജൈനല്‍ ഭാഗത്ത് ടാല്‍ക്കം പൗഡര്‍ അമിതമായി ഉപയോഗിക്കുന്നത് അണ്ഡാശയ അര്‍ബുദത്തിനും (ovarian cancer), എന്‍ഡോമെട്രിയല്‍ കാന്‍സറിനും കാരണമാകുമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിമുന്നറിയിപ്പ് നല്‍കുന്നു. ടാല്‍ക്കം പൗഡറില്‍ വളരെ ചെറിയ അളവില്‍ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ഇത്കാന്‍സര്‍ ഉണ്ടാക്കുന്ന (carcinogenic) ഒന്നാണ്. ഇത് വജൈനയിലൂടെ സ്ത്രീകളുടെ പ്രത്യുല്പാദനാവയവത്തിലേക്കു കടന്നു യുടെറിന്‍ കാവിറ്റിയിലും അണ്ഡാശയങ്ങളുടെ പ്രതലത്തിലേക്കുംഎത്തുകയും കാന്‍സര്‍ സാധ്യത കൂട്ടുകയും ചെയ്യും. അതുകൊണ്ട് വജൈനയുടെ ഭാഗത്ത് ടാല്‍ക്കം പൗഡര്‍
അമിതമായി ഉപയോഗിക്കരുത്.
വജൈനല്‍ ഡിസ്ചാര്‍ജ് സ്വാഭാവികമാണ്. സിന്തറ്റിക് മെറ്റീരിയലായ നൈലോണ്‍, സ്പാന്‍ഡക്സ് മുതലായവ ഇവയെ അബ്‌സോര്‍ബ് ചെയ്യില്ല. ഇത് യീസ്റ്റ് ഇന്‍ഫെക്ഷനു കാരണമാകും. അതുകൊണ്ടുതന്നെ കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ആണ് മികച്ചത്. സ്‌കിന്നി ജീന്‍സും ശരീരത്തോട് ഇറുകിച്ചേര്‍ന്നു കിടക്കുന്ന ജീന്‍സും എല്ലാം ഫാഷന്‍ ആയിരിക്കാം. എന്നാല്‍ വജൈനയുടെ ആരോഗ്യത്തിന് ഇത് അത്ര നന്നല്ല. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഇടുപ്പു പ്രദേശത്ത് വേദനയുണ്ടാക്കും. ഇത്തരം വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഉറങ്ങുമ്പോഴെങ്കിലും ഇത്തരം ഇറുകിയ ജീന്‍സോ പാന്റോ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാസത്തില്‍ പത്തോ പതിനഞ്ചോ ദിവസത്തില്‍ താഴെ മാത്രമായി ഇറുകിയ വസ്ത്രങ്ങളുടെ ഉപയോഗം നിജപ്പെടുത്തുക.
ഒരേ പാഡ് തന്നെ ദീര്‍ഘനേരം ഉപയോഗിക്കുന്നത് ദോഷകരമാണ്. സാനിറ്ററി പാഡുകളിലെ ബിപിഎ, സിന്തറ്റിക് ലൈനിങ് തുടങ്ങിയ പ്ലാസ്റ്റി സൈഡുകള്‍ ബാക്ടീരിയ, യീസ്റ്റ് ഇവയ്ക്കുള്ള സാധ്യത കൂട്ടും. ഈര്‍പ്പവും നനവും തട്ടുന്നത് ഇവ പെരുകാന്‍ ഇടയാക്കും. മെന്‍സ്ട്രുവല്‍ പാഡുകളില്‍ ഉപയോഗിക്കുന്നDigoxin മുതലായ ചില രാസവസ്തുക്കളുടെ ദീര്‍ഘകാലോപയോഗം വന്ധ്യതയ്ക്കും ജെനൈറ്റല്‍കാന്‍സറിനുമുള്ള സാധ്യത കൂട്ടും. ഇത് ഒഴിവാക്കാന്‍ ഓരോ 3- 4 മണിക്കൂറിലും പാഡ് മാറ്റണം.സുഗന്ധമുള്ള മെന്‍സ്ട്രുവല്‍ ഉല്‍പന്നങ്ങള്‍ ഒഴിവാക്കണം.
Post Your Comments